പുതിയ മാറ്റങ്ങള്‍ അപ്പോള്‍ തന്നെ അറിയാം, 'ഇന്‍- ആപ്പ് നോട്ടിഫിക്കേഷന്‍'; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ നോട്ടിഫിക്കേഷന്‍ വഴി കൈമാറുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: പ്രമുഖ സോഷ്യല്‍മീഡിയ ആപ്പായ ടെലിഗ്രാമിന് സമാനമായി ഇന്‍- ആപ്പ് നോട്ടിഫിക്കേഷന്‍ സൗകര്യവുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പും. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ നോട്ടിഫിക്കേഷന്‍ വഴി കൈമാറുക. പുതിയ അപ്‌ഡേറ്റുകള്‍ ഉള്‍പ്പെടെ വാട്‌സ്്ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ മാത്രമാണ് ഈ സേവനം ലഭിക്കൂ. 

വാട്‌സ്ആപ്പില്‍ സെറ്റിംഗ്‌സിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. നോട്ടിഫിക്കേഷന്‍ ടാബിന് താഴെയായായാണ് ഇന്‍- ആപ്പ് നോട്ടിഫിക്കേഷന്‍ ഒരുക്കിയത്. ഇന്‍- ആപ്പ് നോട്ടിഫിക്കേഷനില്‍ അലര്‍ട്ട് സ്റ്റെല്‍ ലൈവ് ആക്കിയാല്‍ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. ഇതില്‍ തന്നെ മൂന്ന് ഓപ്ഷനുകള്‍ ഉണ്ട്. 

ബാനേഴ്‌സ്, അലര്‍ട്ട്‌സ്, സേവനം വേണ്ട എന്ന അര്‍ത്ഥത്തിലുള്ള നണ്‍ എന്നി ഓപ്ഷനുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ബാനേഴ്‌സ് തെരഞ്ഞെടുക്കുകയാണെങ്കില്‍ മൊബൈല്‍ സ്‌ക്രീനിന്റെ മുകളില്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. അലര്‍ട്ട് ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അതുമായി മുന്നോട്ടുപോകാം. നണിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ കമ്പനിയുടെ ഇന്‍- ആപ്പ് നോട്ടിഫിക്കേഷന്‍ ഒന്നും തന്നെ ലഭിക്കില്ല. 

നണിന് പകരം രണ്ടു ഓപ്ഷനുകളും ഒരേ സമയം ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ശബ്ദത്തിന്റെ പ്രശ്‌നം ഉള്ളവര്‍ക്ക് സൗണ്ട്, വൈബ്രേറ്റ്  ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനും സാധിക്കും.പുതിയ അപ്‌ഡേറ്റുകള്‍  ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്നതിനാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com