റെഡ്മി 9 പവര്‍
റെഡ്മി 9 പവര്‍

6000എംഎഎച്ച് ബാറ്ററി, കണ്ണിന് സുഖം പകരുന്ന സ്‌ക്രീന്‍; ബജറ്റ് സ്മാര്‍ട്ട് ഫോണുമായി ഷവോമി, 'റെഡ്മി 9 പവര്‍' ഫീച്ചറുകള്‍ പരിചയപ്പെടാം

അത്യാധുനിക ഫീച്ചറുകള്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ബജറ്റ് ഫോണ്‍ പുറത്തിറക്കി ഷവോമി

ന്യൂഡല്‍ഹി:  അത്യാധുനിക ഫീച്ചറുകള്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ബജറ്റ് ഫോണ്‍ പുറത്തിറക്കി ഷവോമി. റെഡ്മി 9 സീരിസില്‍ റെഡ്മി 9 പവര്‍ എന്ന പേരിലാണ് പുതിയ ഫോണ്‍ കമ്പനി അവതരിപ്പിച്ചത്.

ഫോര്‍ ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 10,999 രൂപ മുതലാണ് വില തുടങ്ങുന്നത്. 128 ജിബി സ്റ്റോറേജുള്ള ഫോണിന് 11,999 രൂപയാണ് അടിസ്ഥാനവില. 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. കറുപ്പ്, തിളങ്ങുന്ന നീല എന്നിങ്ങനെ നാലു നിറങ്ങളിലാണ് ഫോണ്‍ ഇറക്കിയത്.

ടൈപ്പ് സി ചാര്‍ജറാണ് ഇതിന് പാകമാകുന്നത്. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി റെസലൂഷനിലുള്ള ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ മറ്റൊരു സവിശേഷത. ഗോറില്ല ഗ്ലാസ് ത്രീയാണ് സ്‌ക്രീനില്‍ ക്രമീകരിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറയില്‍ അത്യാധുനിക ഫീച്ചറുകളുണ്ട്.  കണ്ണിന് സുഖംപകരുന്ന തരത്തില്‍ ഉള്ളടക്കം വായിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനമാണ് ഒരുക്കിയത്.

48 എംപി പ്രൈമറി ക്യാമറയ്ക്ക് ഒപ്പം എട്ട് എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും രണ്ട് എംപി മാക്രോ ക്യാമറയും രണ്ട് എംപി ഡെപ്ത്ത് സെന്‍സറും മറ്റു പ്രത്യേകതകളാണ്. സെല്‍ഫി ക്യാമറയിലെ വാട്ടര്‍ ഡ്രോപ്പ് നോച്ചാണ് മറ്റൊരു എടുത്തുപറയേണ്ട ഫീച്ചര്‍. സൂക്ഷ്മ ദൃശ്യങ്ങള്‍ പോലും ഒപ്പിയെടുക്കാന്‍ പാകത്തിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 662 പ്രോസസ്സറിനൊപ്പം ഒക്ട കോര്‍ സിപിയു, അഡ്രിനോ 610 ജിപിയു എന്നിവയാണ് ഫോണിന് ശക്തി പകരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി കൂട്ടാനും സംവിധാനമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com