യുവാക്കളെ ഹരംപിടിപ്പിക്കുമെന്ന് തീര്‍ച്ച!; 2020ല്‍ നിരത്ത് കീഴടക്കാന്‍ വരുന്ന സൂപ്പര്‍ ബൈക്കുകള്‍ ഇവ 

യുവാക്കളെ ഹരംപിടിപ്പിച്ച നിരവധി മോഡല്‍ ബൈക്കുകളാണ് പോയവര്‍ഷം നിരത്തില്‍ ഇറങ്ങിയത്
യുവാക്കളെ ഹരംപിടിപ്പിക്കുമെന്ന് തീര്‍ച്ച!; 2020ല്‍ നിരത്ത് കീഴടക്കാന്‍ വരുന്ന സൂപ്പര്‍ ബൈക്കുകള്‍ ഇവ 

യുവാക്കളെ ഹരംപിടിപ്പിച്ച നിരവധി മോഡല്‍ ബൈക്കുകളാണ് പോയവര്‍ഷം നിരത്തില്‍ ഇറങ്ങിയത്. ഹീറോ എക്‌സ്പള്‍സ് 200, സുസുക്കി ജിക്‌സര്‍ 250, കെടിഎം 125 ഡ്യൂക്ക് തുടങ്ങിയ മോഡലുകള്‍ യുവജനം നെഞ്ചിലേറ്റുകയും ചെയ്തു. ഈ വര്‍ഷം യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമുളള മോഡലുകള്‍ നിരത്തിലിറക്കാനുളള തയ്യാറെടുപ്പിലാണ് വിവിധ വാഹനകമ്പനികള്‍.

സൂപ്പര്‍ ബൈക്കുകള്‍ക്ക് ഒപ്പം സാധാരണ ബൈക്കുകളും അവതരിപ്പിച്ച് രണ്ട് കാറ്റഗറിയിലുമുളള ഉപഭോക്താക്കളുടെ പ്രീതി സമ്പാദിക്കാനുളള ശ്രമത്തിലാണ് വിവിധ കമ്പനികള്‍. സൂപ്പര്‍ ബൈക്ക് ശ്രേണിയില്‍ ബജാജിന്റെ ഉടമസ്ഥതയിലുളള കെടിഎമ്മും ഹോണ്ടയും ട്രയാംഫും പുതിയ മോഡലുകള്‍ അവതരിപ്പിച്ചതോടെ ശക്തമായ മത്സരത്തിനാണ് വാഹനവിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

കെടിഎം 390 അഡ്വഞ്ചറിനായി കാത്തിരിക്കുകയാണ് ബൈക്ക് പ്രേമികള്‍. കഴിഞ്ഞവര്‍ഷം നിരത്തില്‍ ഇറക്കുമെന്നായിരുന്നു കമ്പനി ആദ്യം പറഞ്ഞത്. പിന്നീട് നീണ്ടുപോകുകയായിരുന്നു. 43ബിഎച്ച്പി, 9000ആര്‍പിഎം, 6 സ്പീഡ് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയാണ് ബൈക്ക് നിരത്തില്‍ ഇറങ്ങാന്‍ പോകുന്നത്.സ്ലിപ്പര്‍ ക്ലച്ച്, ഫുള്‍ കളറോടുകൂടിയ ടിഎഫ്ടി സ്‌ക്രീന്‍ എന്നിവ ഈ ബൈക്കിനെ കൂടുതല്‍ പ്രിയങ്കരമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാഹസിക യാത്രയ്ക്ക് ഉതകുന്ന വിധമുളള സസ്‌പെന്‍ഷന്‍ സംവിധാനമാണ് ഇതിനെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. ഇരുവീലുകളും അലോയിയാണ്.19 ഇഞ്ച് വ്യാസമാണ് മുന്‍പിലത്തെ വീലിന്. 

സ്വീഡീഷ് ബൈക്ക് ബ്രാന്‍ഡായ ഹുസ്‌വര്‍ണയുടെ രണ്ട് മോഡലുകളാണ് നിരത്തില്‍ ഇറക്കിയിരിക്കുന്നത്. 250 സിസി ബൈക്കുകള്‍ ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സ്‌വാര്‍ട്ട്‌പൈലന്‍ 250, വിറ്റ്‌പൈലന്‍ 250 എന്നിവ കഴിഞ്ഞവര്‍ഷം നടന്ന ഇന്ത്യ ബൈക്ക് ഷോയിലാണ് അവതരിപ്പിച്ചത്. ഹുസ് വര്‍ണയുടെ ഉടമസ്ഥര്‍ കെടിഎമ്മാണ്. ബൈക്ക് പ്രേമികളെ ഏറ്റവുമധികം ആകര്‍ഷിച്ച കെടിഎം 250 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയാണ് ഈ ബൈക്കുകള്‍ക്കും രൂപകല്‍പ്പന നല്‍കിയിരിക്കുന്നത്. സിഗിള്‍ സിലിണ്ടര്‍, ലിക്യൂഡ് ക്യൂള്‍ഡ് എന്‍ജിന്‍, 30 ബിഎച്ച്പി, 9000ആര്‍പിഎം തുടങ്ങിയ പ്രത്യേകതകളാണ് കമ്പനി അവകാശപ്പെടുന്നത്. 43എംഎം അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക്, റിയര്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

പോയവര്‍ഷം അവതരിപ്പിച്ച ജാവ പെരക് ഈ വര്‍ഷം നിരത്തില്‍ ഇറങ്ങും. രണ്ടുലക്ഷത്തോളം രൂപയാണ് ഈ സൂപ്പര്‍ ബൈക്കിന് ചെലവാകുക. സിഗിള്‍ സീറ്റ്, പ്രത്യേകത നിറഞ്ഞ ടെയില്‍ലൈറ്റ്, വൈഡ് ഹാന്‍ഡില്‍ ബാര്‍, തുടങ്ങിയവ മറ്റു ബൈക്കുകളെ അപേക്ഷിച്ച് ഇതിനെ കൂടുതല്‍ മിഴവുറ്റത്താകും. സിക്‌സ് സ്പീഡ് ഗിയര്‍ ബോക്്‌സ്, 30 ബിഎച്ച്പി എന്‍ജിന്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

ട്രയാംഫ് മോട്ടോര്‍ സൈക്കിള്‍സ് കമ്പനി അടുത്തിടെ അവതരിപ്പിച്ചതാണ് ട്രയാംഫ് ടൈഗര്‍ 900. നിലവിലെ 800 ശ്രേണിയിലുളള ബൈക്കിനെക്കാള്‍ കൂടുതല്‍ കരുത്തുറ്റത്താണ് ഈ മോഡല്‍. 888 സിസിയാണ് ഇതിന്റെ ശക്തി. മൂന്ന്് സിലിണ്ടറുളള ഈ ബൈക്കിന്റെ എന്‍ജിന്‍ സസ്‌പെന്‍ഷനും ബ്രേക്കുകളും പുതിയ തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ്് ഇത് പുറത്തിറങ്ങുക. ഈ വര്‍ഷത്തിന്റെ മധ്യത്തോടെ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങും.

ഹോണ്ടയുടെ പുതിയ മോഡലാണ് ഹോണ്ട സിആര്‍എഫ് 1100എല്‍ ആഫ്രിക്ക ട്വിന്‍. രണ്ട് ട്വിന്‍ എന്‍ജിന്‍, 1084 സിസി എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. ഇതിന് പുറമേ കെടിഎം 790 അഡ്വഞ്ചര്‍, ബെനല്ലി ടിആര്‍കെ 251 എന്നിവയും ബൈക്ക് പ്രേമികള്‍ കാത്തിരിക്കുന്ന മോഡലുകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com