പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്ത!; 153 രൂപയ്ക്ക് 200 സൗജന്യ ചാനലുകള്‍; നിരക്കുകള്‍ വീണ്ടും കുറച്ചു

ചാനല്‍ നിരക്കുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വീണ്ടും കുറച്ചു
പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്ത!; 153 രൂപയ്ക്ക് 200 സൗജന്യ ചാനലുകള്‍; നിരക്കുകള്‍ വീണ്ടും കുറച്ചു

ന്യൂഡല്‍ഹി:  ചാനല്‍ നിരക്കുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വീണ്ടും കുറച്ചു. 153 രൂപയ്ക്ക് 200 ചാനലുകള്‍ നല്‍കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരോട് ട്രായ് നിര്‍ദേശിച്ചു. നിലവില്‍ ഇതേനിരക്കില്‍ 100 ചാനലുകള്‍ മാത്രമാണ് ലഭിക്കുന്നത്. സൗജന്യ ചാനലുകള്‍ക്ക് മാസം തോറും നല്‍കേണ്ട തുകയുടെ പരിധിയും നിശ്ചയിച്ചു. 160 രൂപയ്ക്ക് എല്ലാ സൗജന്യ ചാനലുകളും അനുവദിക്കണമെന്നതാണ് പുതിയ നിര്‍ദേശം.

ജനുവരി 15നകം പുതിയ നിരക്ക് സംബന്ധിച്ച് പ്രഖ്യാപനം നടത്തണമെന്ന്് കേബിള്‍ ഓപ്പറേറ്റര്‍മാരോട് ട്രായ് നിര്‍ദേശിച്ചു.  153 രൂപയ്ക്ക് ലഭിക്കുന്ന 200 ചാനലുകളില്‍ 25 ദൂര്‍ദര്‍ശന്‍ ചാനലുകള്‍  നിര്‍ബന്ധമായി ഉള്‍പ്പെടുത്തിയിട്ടുമില്ല. മുമ്പ് 25 ഡിഡി ചാനലുകള്‍ അടക്കം നൂറു ചാനലായിരുന്നു. അപ്പോള്‍ ഉപഭോക്താവിന് തെരഞ്ഞെടുക്കാന്‍ സാധിച്ചിരുന്നത് 75 ചാനലുകള്‍ ആയിരുന്നു. പുതിയ മാറ്റത്തോടെ 200 ചാനലുകള്‍ തെരഞ്ഞെടുക്കാം.

ബൊക്കെ സെഗ്മെന്റില്‍ വരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നുമെടുത്ത് മൊത്തത്തില്‍ കൂട്ടിയാല്‍ ബൊക്കെ നിരക്കിന്റെ ഒന്നരമടങ്ങില്‍ കൂടാന്‍ പാടില്ലെന്നും ട്രായ് നിര്‍ദേശിച്ചു. ഇതില്‍പ്പെടുന്ന ഒരു ചാനലിന്റെയും നിരക്ക് ബൊക്കെ ചാനലുകളുടെ ശരാശരി നിരക്കിന്റെ മൂന്നിരട്ടിയില്‍ അധികമാകാനും പാടില്ലെന്നും ട്രായ് നിഷ്‌കര്‍ഷിക്കുന്നു. ഒരു വീട്ടില്‍ രണ്ട് ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രണ്ടാമത്തേതിന് നെറ്റ് വര്‍ക്ക് കപ്പാസിറ്റി നിരക്കിന്റെ 40 ശതമാനമേ ഈടാക്കാന്‍ പാടുളളൂവെന്നും ട്രായിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com