ആത്മനിര്‍ഭര്‍ ആവേണ്ട കാര്യങ്ങളുണ്ട്, അത് ലോകത്തില്‍നിന്ന് ഒറ്റപ്പെടല്‍ അല്ല; ലെനോവ സിഇഒ എക്‌സ്പ്രഷന്‍സില്‍

ആത്മനിര്‍ഭര്‍ ആവേണ്ട കാര്യങ്ങളുണ്ട്, അത് ലോകത്തില്‍നിന്ന് ഒറ്റപ്പെടല്‍ അല്ല; ലെനോവ സിഇഒ എക്‌സ്പ്രഷന്‍സില്‍
ആത്മനിര്‍ഭര്‍ ആവേണ്ട കാര്യങ്ങളുണ്ട്, അത് ലോകത്തില്‍നിന്ന് ഒറ്റപ്പെടല്‍ അല്ല; ലെനോവ സിഇഒ എക്‌സ്പ്രഷന്‍സില്‍

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് എന്നാല്‍ ഇന്ത്യ ലോകത്തുനിന്ന് ഒറ്റപ്പെട്ടു നില്‍ക്കല്‍ അല്ലെന്ന് ലെനോവ സിഇഒ രാഹുല്‍ അഗര്‍വാള്‍. ശരിയായ അര്‍ഥത്തിലാണോ ആത്മനിര്‍ഭര്‍ മനസ്സിലാക്കപ്പെടുന്നതെന്നു സംശയമുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സപ്രഷന്‍സ് വെബ് കാസ്റ്റ് പരമ്പരയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ അഗര്‍വാള്‍ പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ് കാവേരി ബംസായിയാണ് രാഹുല്‍ അഗര്‍വാളിനോടു സംവദിച്ചത്.

രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം വളരെ താഴ്ന്നതാണ്. ജനസംഖ്യയില്‍ പാതിയും പരിതാപകരമായ ജീവിത സാഹചര്യത്തിലാണുള്ളത്. അതൊന്നും ആത്മനിര്‍ഭര്‍ ആയ കാര്യങ്ങളല്ല. നമ്മുടെ ധനക്കമ്മി ഉയര്‍ന്നതാണ്, കയറ്റുമതി അത്രത്തോളം ഉയര്‍ന്നതല്ല. ഇതൊക്കെ മറ്റെന്തിനേക്കാള്‍ ആത്മനിര്‍ഭര്‍ ആവേണ്ട കാര്യങ്ങളാണ്.

പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ എന്തുചെയ്യണം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക വാങ്ങല്‍ ശേഷി കൂട്ടുക എന്നതാണ്. ആളുകള്‍ക്കു തൊഴില്‍ നഷ്ടപ്പെടുകയാണ്. വരുമാനം കുറയുകയാണ്. മധ്യവര്‍ഗത്തിന്റെ കൈയില്‍ കൂടുതല്‍ പണം എത്തിക്കണം. അവരാണ് വിപണിയില്‍ ചെലവഴിക്കുന്നത്- രാഹുല്‍ അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് അനന്തര കാലത്ത് ജോലിയില്‍ ഒരു മിശ്ര സമീപനമാണ് നല്ലത്. പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം അല്ലാത്ത ഒന്ന്. വര്‍ക്ക് ഫ്രം ഹോം നല്ലതാണ്, എന്നാല്‍ എല്ലാവര്‍ക്കും അത് അങ്ങനെയാവണമെന്നില്ല. പലര്‍ക്കും അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാവണമെന്നില്ല. അതെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള സമീപനമാണ് നല്ലത്.

ഗ്രാമീണ മേഖലയിലെ സ്‌കൂളുകള്‍ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലമാണ് വരുന്നത്. സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഡിജിറ്റല്‍ ഇന്ത്യ എന്നത് വലിയൊരു തുടക്കമാണ്, അതിനെ പുനരുജ്ജീവിക്കേണ്ട സമയം കൂടിയാണ് ഇത്. ബാന്‍ഡ് വിഡ്ത്ത് ടെക്‌നോളജിയിലും വിദ്യാഭ്യാസ രംഗത്തെ ടെക്‌നോളജിയിലും കൂടുതല്‍ പണം ചെലവഴിക്കണം. പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള മക്കള്‍ ഉള്ളവര്‍ക്ക് കംപ്യൂട്ടര്‍ വാങ്ങുന്നതിന് ആദായ നികുതി ഇളവ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നാണ്- രാഹുല്‍ അഗര്‍വാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com