പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുകയാണോ? ഈ തട്ടിപ്പ് വെബ്‌സൈറ്റുകളില്‍ കുരുങ്ങരുത്, മുന്നറിയിപ്പ്

ഔദ്യോഗിക വെബ്‌സൈറ്റ് എന്ന് തോന്നിക്കുന്ന രീതിയിലാണ് വ്യാജന്മാര്‍ സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്
പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുകയാണോ? ഈ തട്ടിപ്പ് വെബ്‌സൈറ്റുകളില്‍ കുരുങ്ങരുത്, മുന്നറിയിപ്പ്

ണ്‍ലൈനായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ തട്ടിപ്പ് സൈറ്റുകളുടെ വലയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി അധികൃതര്‍. പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷ പൂരിപ്പിക്കുന്നത് മുതല്‍ രേഖകള്‍ പരിശോധിക്കാനുള്ള അപ്പോയിന്‍മെന്റ് തിയതി തിരഞ്ഞെടുക്കുന്നത് വരെ ഓണ്‍ലൈനിലൂടെ ക്രമീകരിക്കാനാകും. ഓണ്‍ലൈന്‍ അപേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം തട്ടിപ്പ് സംഘങ്ങളും പെരുകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റ് ഇതാണ് . ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ലഭ്യമാകുന്ന പാസ്‌പോര്‍ട്ട് സേവ ആപ്പ് വഴിയും അപേക്ഷ നല്‍കാവുന്നതാണ്. എന്നാല്‍ ഡോട്ട് ഒആര്‍ജി, ഡോട്ട് ഇന്‍, ഡോട്ട് കോം തുടങ്ങിയ ഡൊമെയിന്‍ പേരുകളില്‍ വരുന്ന വ്യാജന്മാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന് തോന്നിക്കുന്ന രീതിയിലാണ് സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

തൊട്ടടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ഏറ്റവും അടുത്ത ദിവസം അപ്പോയിന്‍മെന്റ് നേടിത്തരാമെന്ന വാഗ്ദാനത്തോടെ വിവരശേഖരണവും പണം തട്ടലുമാണ് ഇത്തരം സൈറ്റുകളുടെ ലക്ഷ്യം. ww.indiapassport.org, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org എന്നിങ്ങനെയാണ് വ്യാജ വെബ്‌സൈറ്റ് അഡ്രസ്സുകള്‍. ഈ സൈറ്റുകള്‍ വള്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരിക്കുകാണ് അധികാരികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com