സഹകരണ ബാങ്കുകള്‍ ഈ വര്‍ഷം ലാഭവിഹിതം നല്‍കേണ്ട; മാര്‍ഗ നിര്‍ദേശവുമായി ആര്‍ബിഐ

സഹകരണ ബാങ്കുകള്‍ ഈ വര്‍ഷം ലാഭവിഹിതം നല്‍കേണ്ട; മാര്‍ഗ നിര്‍ദേശവുമായി ആര്‍ബിഐ
സഹകരണ ബാങ്കുകള്‍ ഈ വര്‍ഷം ലാഭവിഹിതം നല്‍കേണ്ട; മാര്‍ഗ നിര്‍ദേശവുമായി ആര്‍ബിഐ

മുംബൈ: പൊതുമേഖലയിലെ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ഈ വര്‍ഷം ലാഭ വിഹിതം നല്‍കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക്. കൂടുതല്‍ വായ്പ നല്‍കുന്നതിന് സാഹചര്യമൊരുക്കാനും ബാങ്കുകള്‍ക്കു മൂലധനം ശക്തിപ്പെടുത്താനുമാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ലാഭവിഹിതം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ഇതുവഴി ബാങ്കുകള്‍ക്കു കൂടുതല്‍ വായ്പ നല്‍കാന്‍ കഴിയുമെന്ന് ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള പണമൊഴുക്കു സുഗമമാക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. 

ബാങ്കുകളുടേതിനു സമാനമായി ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എ്ന്‍ബിഎഫ്‌സി) ലാഭവിഹിത മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. നിലവില്‍ എന്‍ബിഎഫ്‌സികള്‍ക്ക് ഡിവിഡന്റ് നല്‍കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങളില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com