സ്വര്‍ണവില വീണ്ടും കൂടി; ഇന്ന് രണ്ടുപ്രാവശ്യമായി പവന് വര്‍ധിച്ചത് 440 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടി
സ്വര്‍ണവില വീണ്ടും കൂടി; ഇന്ന് രണ്ടുപ്രാവശ്യമായി പവന് വര്‍ധിച്ചത് 440 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 120 രൂപ ഉയര്‍ന്ന് 29560 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3695 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.

രാവിലെ 360 രൂപ ഉയര്‍ന്നാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 29,440 രൂപയായത്. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 3680 രൂപയാണ് രാവിലെ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ വില.

കഴിഞ്ഞമാസം പവന് 29,080 രൂപ നിലവാരത്തിലെത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. കഴിഞ്ഞവര്‍ഷത്തിന്റെ അവസാനദിനമാണ് 80 രൂപ ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലെത്തിയത്. ഇതാണ് ഇപ്പോള്‍ വീണ്ടും തുടര്‍ച്ചയായി തിരുത്തികുറിച്ചത്.

ജനുവരി ഒന്നിന് സ്വര്‍ണവില താഴ്ന്നിരുന്നു. 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇന്നലെ ഇത് 80 രൂപ വര്‍ധിച്ച് ഡിസംബര്‍ 31ലെ നിലവാരത്തില്‍ എത്തി. ഇന്ന് വീണ്ടും സ്വര്‍ണവില കുതിക്കുകയായിരുന്നു. ഡോളര്‍ ദുര്‍ബലമായതും ആഗോളവ്യാപാരരംഗത്ത് ആത്മവിശ്വാസ കുറവ് പ്രകടമായതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള നിക്ഷേപം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com