ഇന്ധനവിലയില്‍ നേരിയ ആശ്വാസം; പെട്രോള്‍ വില വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍ വില കുറയുന്നത്
ഇന്ധനവിലയില്‍ നേരിയ ആശ്വാസം; പെട്രോള്‍ വില വീണ്ടും കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ് തുടരുന്നു. പെട്രോള്‍ വിലയില്‍ ഇന്ന് 10 പൈസ കുറഞ്ഞു. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍ വില കുറയുന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 73 പൈസയാണ്. ഡീസല്‍ വില 72 രൂപ 80 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 79 രൂപ 11 പൈസയാണ്. ഡീസല്‍ വില 74 രൂപ 20 പൈസയാണ്.

കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 78 രൂപ 07  പൈസ, 73 രൂപ 14 പൈസ എന്നിങ്ങനെയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 70 പൈസയാണ്. ഡീസല്‍ വിലയാകട്ടെ 69 രൂപ 06 പൈസയും. മൂന്നുദിവസം കൊണ്ട് പെട്രോല്‍ വിലയില്‍ 30 പൈസയാണ് കുറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com