പഴയ പ്രൗഢിയും പുത്തൻ രൂപവും 'ചേതക്' ; ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തി, വില ഒരു ലക്ഷം രൂപ

അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്
പഴയ പ്രൗഢിയും പുത്തൻ രൂപവും 'ചേതക്' ; ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തി, വില ഒരു ലക്ഷം രൂപ

ജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ചേതക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ബജാജില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ചേതക്. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഒരു ലക്ഷം മുതലാണ് എക്‌സ് ഷോറും വില.

1972-ല്‍ ബജാജ് അവതരിപ്പിച്ച ചേതക് 2006ൽ നിർമാണം അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചേതക് എന്ന പേര് വാഹനവിപണിയിൽ വീണ്ടും ഉയർന്നുകേൾക്കുന്നത്.  പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ രൂപകൽപന. നിയോ-റെട്രോ രൂപഭംഗിയുള്ള ഈ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടർ വൃത്താകൃതിയിലുള്ള ഹെഡ് ലാംപ്, വീതി കൂടിയ എപ്രോണ്‍, ബോഡി പാനലുകള്‍ എന്നിവ പഴയകാല ചേതക്കില്‍ നിന്ന് കടമെടുത്തിട്ടുണ്ട്.

കറുപ്പ് നിറത്തിലുള്ള റിയര്‍വ്യൂ മിറര്‍, അലോയ് വീലുകള്‍, എല്‍ഇഡി ലൈറ്റിങ്, എല്‍ഇഡി റെയില്‍ ലാംപ്, ഡേടൈം റണ്ണിങ് ലാമ്പുകള്‍, രണ്ടായി ഭാഗിച്ച റെയില്‍ ലാംപ് ക്ലസ്റ്റര്‍ തുടങ്ങിയവ പുത്തൻ മോഡലിൽ പുതുമ നിറയ്ക്കുന്നവയാണ്.

ഐവറിയും ഗോള്‍ഡും അടക്കം ആറ് നിറങ്ങളിലാണ് ചേതക് വിപണിയില്‍ എത്തുന്നത്. ബജാജ് ചേതക് അര്‍ബന്റെ വില ഒരു ലക്ഷവും ബജാജ് ചേതക് പ്രീമിയത്തിന് 1.15 ലക്ഷം രൂപയുമാണ്.  എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് ഇതിലുള്ളത്. ഒറ്റ ചാര്‍ജില്‍ സിറ്റി മോഡില്‍  95-100 കിലോമീറ്ററും സ്‌പോര്‍ട്‌സ്‌ മോഡില്‍ 85 കിലോമീറ്ററും ഓടിക്കാനാകും. ബാറ്ററിക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോ മീറ്റര്‍ വാറണ്ടി ബജാജ് നല്‍കും. ഇന്നുമുതല്‍ ഇലക്ട്രിക്ക് ചേതക്കിനായുള്ള ബുക്കിങ് ബജാജ് ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com