കൊച്ചി : ഇന്ധനവിലയില്‍ കുറവ് തുടരുന്നു. പെട്രോള്‍ വിലയില്‍ 15 പൈസയും ഡീസല്‍ വിലയില്‍ 14 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇന്ധന വില കുറയുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പെട്രോള്‍ വില 30 പൈസ കുറഞ്ഞിരുന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 77 രൂപ 58 പൈസയാണ്. ഡീസല്‍ വില 72 രൂപ 66 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 78 രൂപ 96 പൈസയാണ്. ഡീസല്‍ വില 74 രൂപ 06 പൈസയാണ്.
കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77 രൂപ 92 പൈസ, 73 രൂപ എന്നിങ്ങനെയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 55 പൈസയാണ്. ഡീസല്‍ വിലയാകട്ടെ 68 രൂപ 92 പൈസയുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ