ഇന്ധന വിലയിൽ കാര്യമായ കുറവ് വീണ്ടും; പത്ത് ദിവസത്തിനിടെ കുറഞ്ഞത് ഒന്നര രൂപ

തുടര്‍ച്ചയായി രണ്ടാമത്ത ദിവസമാണ് പെട്രോള്‍, ഡീസല്‍ വിലയിൽ കാര്യമായ കുറവ് വന്നത്
ഇന്ധന വിലയിൽ കാര്യമായ കുറവ് വീണ്ടും; പത്ത് ദിവസത്തിനിടെ കുറഞ്ഞത് ഒന്നര രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായി രണ്ടാമത്ത ദിവസമാണ് പെട്രോള്‍, ഡീസല്‍ വിലയിൽ കാര്യമായ കുറവ് വന്നത്. പെട്രോള്‍ വില ലിറ്ററിന് 22 പൈസയും ഡീസല്‍ വില 25 പൈസയുമാണ് കുറച്ചത്. ജനുവരി 12നു ശേഷം പെട്രോള്‍, ഡീസല്‍ വില കുറയുന്ന ട്രന്‍ഡാണ്. ശരാശരി ഒന്നര രൂപ ലിറ്ററിന് കുറഞ്ഞു.

കഴിഞ്ഞ ദിവസം പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയും കുറച്ചിരുന്നു. പെട്രോള്‍ വില കൊച്ചിയിൽ 76.37, കോഴിക്കോട് 76.67, തിരുവനന്തപുരത്ത് 77.86. ഡീസൽ വില കൊച്ചിയിൽ 58.56, കോഴിക്കോട് 71.64, തിരുവനന്തപുരം 72.73.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 74.43 രൂപയായി. ഡീസലിനാകട്ടെ 67.61 രൂപയുമാണ് വില. മുംബൈയില്‍ യഥാക്രമം 80.03 ഉം 70.88 രൂപയാണ് വില.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണ വില കുറയുന്നത്. ബാരലിന് 62 ഡോളര്‍ നിലവാരത്തിലാണ് ബ്രന്റ് ക്രൂഡ് വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com