സ്വർണ വില കുതിക്കുന്നു; ഇന്ന് കൂടിയത് 20 രൂപ; പോക്ക് സർവകാല റെക്കോർ‍ഡിലേക്കോ? 

ആഗോള വിപണിയില്‍ സ്വർണ വിലയില്‍ ഇപ്പോഴും ഉയര്‍ന്ന നിരക്ക് തുടരുകയാണ്
സ്വർണ വില കുതിക്കുന്നു; ഇന്ന് കൂടിയത് 20 രൂപ; പോക്ക് സർവകാല റെക്കോർ‍ഡിലേക്കോ? 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,750 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 30,000 രൂപയാണ് ഇന്നത്തെ നിരക്ക്. 

ജനുവരി 24 ന് ഗ്രാമിന് 3,730 രൂപയും പവന് 29,840 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. സമാന റെക്കോർഡിനിരികിലേക്കാണ് വില കുതിക്കുന്നത്.  

ആഗോള വിപണിയില്‍ സ്വർണ വിലയില്‍ ഇപ്പോഴും ഉയര്‍ന്ന നിരക്ക് തുടരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,571.56 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കാണ് ഇപ്പോൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com