ഇന്ധനവിലയില്‍ ആശ്വാസം ; പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

ജനുവരി 12നു ശേഷം പെട്രോള്‍, ഡീസല്‍ വില കുറയുന്ന പ്രവണതയാണ് കാണുന്നത്
ഇന്ധനവിലയില്‍ ആശ്വാസം ; പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

കൊച്ചി: ഇന്ധന വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ കുറവുണ്ടാകുന്നത്. പെട്രോള്‍ വില ലിറ്ററിന് 16 പൈസയും ഡീസല്‍ വില 26 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ജനുവരി 12നു ശേഷം പെട്രോള്‍, ഡീസല്‍ വില കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇതുവരെയായി ശരാശരി രണ്ടര രൂപയോളം ലിറ്ററിന് കുറഞ്ഞു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75 രൂപ 72 പൈസയാണ്. ഡീസല്‍ വില 70 രൂപ 37 പൈസയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 07 പൈസയും ഡീസലിന്റെ വില 71 രൂപ 73 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76.രൂപ 05 പൈസ, 70 രൂപ 70 പൈസ എന്നിങ്ങനെയാണ്.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73.71 രൂപയായി. ഡീസലിനാകട്ടെ 66.71 രൂപയുമാണ് വില. മുംബൈയില്‍ യഥാക്രമം 79.32 ഉം 69 രൂപ 92 പൈസയുമാണ് വില.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണ വില കുറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com