സ്വര്‍ണം പുതിയ ഉയരത്തില്‍, 36000 കടന്നു; മൂന്നാഴ്ചക്കിടെ കൂടിയത് 2000ലധികം

പവന് 36000 രൂപ കടന്ന് കുതിക്കുകയാണ് സ്വര്‍ണവില
സ്വര്‍ണം പുതിയ ഉയരത്തില്‍, 36000 കടന്നു; മൂന്നാഴ്ചക്കിടെ കൂടിയത് 2000ലധികം

കൊച്ചി:  റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണ വില ഇന്ന് പുതിയ ഉയരം കീഴടക്കി. പവന് 36000 രൂപ കടന്ന് കുതിക്കുകയാണ് സ്വര്‍ണവില. ഇന്ന് 360 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 36160 രൂപ നല്‍കണം.

ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4500ന് മുകളില്‍ എത്തിയിരിക്കുകയാണ്. 4520 രൂപയായാണ് വര്‍ധിച്ചത്.
ശനിയാഴ്ച രണ്ടു തവണകളിലായി പവന് 400 രൂപ വര്‍ധിച്ച് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 35,920 രൂപയിലാണ് അന്ന് വ്യാപാരം അവസാനിച്ചത്. തുടര്‍ന്നുളള രണ്ടു ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായില്ല. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുതല്‍ ഉയരങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കേ ഇന്നലെ വിലയില്‍ നേരിയ ഇടിവ് ഉണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഇന്ന് റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തി കുറിച്ച് മുന്നേറുന്നതാണ് കണ്ടത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരാന്‍ കാരണം. മൂന്നാഴ്ചക്കിടെ 2000 രൂപയിലധികം രൂപയാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com