ഡീസല്‍ വില വീണ്ടും കൂടി

വില കൂട്ടിയതോടെ ഒരു ലിറ്റര്‍ ഡീസലിന്റെ വില തിരുവനന്തപുരത്ത് 78.57 രൂപയായി
ഡീസല്‍ വില വീണ്ടും കൂടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. ഡീസല്‍ വിലയാണ് വര്‍ധിച്ചത്. ലിറ്ററിന് 15 പൈസയാണ് കൂടിയത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.

വില കൂട്ടിയതോടെ ഒരു ലിറ്റര്‍ ഡീസലിന്റെ വില തിരുവനന്തപുരത്ത് 78.57 രൂപയായി. പെട്രോള്‍ വില 82.15 രൂപയാണ്. തുടര്‍ച്ചയായി വില ഉയര്‍ന്നതോടെ കൊച്ചി നഗരത്തിനുളളില്‍ ഡീസല്‍ വില 77 രൂപ കടന്നു.

ലോക്ക്ഡൗണ്‍ കാലത്ത് പ്രതിദിനമുളള ഇന്ധനവില നിര്‍ണയം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് വില നിര്‍ണയം ആരംഭിച്ചതോടെ, ഡീസല്‍ വിലയില്‍ മാത്രം 11 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com