നെറ്റ്ഫ്‌ലിക്‌സ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; 83 വര്‍ഷത്തേക്ക് സൗജന്യ വരിക്കാരാകാം, ചെയ്യേണ്ടത് ഇത്രമാത്രം 

'ദി ഓള്‍ഡ് ഗാര്‍ഡ്' എന്ന വിഡിയോ ഗെയിമില്‍ ഏറ്റവും ഉയര്‍ന്ന് സ്‌കോള്‍ നേടിയാലാണ് സൗജന്യ വരിക്കാരാകാന്‍ അവസരം
നെറ്റ്ഫ്‌ലിക്‌സ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; 83 വര്‍ഷത്തേക്ക് സൗജന്യ വരിക്കാരാകാം, ചെയ്യേണ്ടത് ഇത്രമാത്രം 

പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. 83 വര്‍ത്തേക്ക് നെറ്റ്ഫ്‌ലിക്‌സ് സൗജന്യമായി ലഭിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 'ദി ഓള്‍ഡ് ഗാര്‍ഡ്' എന്ന വിഡിയോ ഗെയിമില്‍ ഏറ്റവും ഉയര്‍ന്ന് സ്‌കോള്‍ നേടിയാലാണ് സൗജന്യ വരിക്കാരാകാന്‍ അവസരം ലഭിക്കുന്നത്. 

കഴിഞ്ഞ ആഴ്ചയാണ് ചാള്‍സ് തെറോണ്‍ നായകനായ 'ദി ഓള്‍ഡ് ഗാര്‍ഡ്' എന്ന സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. oldguardgame.com എന്ന ലിങ്കിലൂടെ ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കും. സിനിമയിലെ സംഭവങ്ങളാണ് ഗെയിമിലും അഭിമുഖീകരിക്കേണ്ടിവരുന്നത്.

രണ്ട് വശമുള്ള ഒരു കോടാലി ധരിച്ച് കവര്‍ച്ച സംഘത്തെ പരാജയപ്പെടുത്തുകയാണ് ദി ഓള്‍ഡ് ഗാര്‍ഡ് ഗെയിമില്‍ ചെയ്യേണ്ടത്. ആ സമയം നിങ്ങള്‍ നായകനായി നിന്ന് അവയെ തരണം ചെയ്ത് മുന്നേറണം. ഏറ്റവും കൂടുതല്‍ എതിരാളികളെ കൊല്ലുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതേസമയം എതിരാളികള്‍ക്ക് നിങ്ങളെ കൊല്ലാന്‍ കഴിയില്ലെന്നത് ഗുണകരമാണെങ്കിലും തിരിച്ചുള്ള ആക്രമണങ്ങള്‍ നിങ്ങളുടെ വേഗതയെ ബാധിക്കും. അതുകൊണ്ടുതന്നെ വളരെപ്പെട്ടന്ന് എതിരാളികളെ കൊല്ലാന്‍ ശ്രമിക്കണം. 

നാളെ വരെയാണ് ഗെയിം കളിക്കാന്‍ അവസരമുള്ളത്. ഇതിനിടയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്നയാള്‍ക്ക് 83 വര്‍ഷത്തെ (1000 മാസം) സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.അമേരിക്കയിലെ നെറ്റ്ഫ്‌ലിക്‌സ് ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ അവസരം ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com