സ്വര്‍ണവില പുതിയ ഉയരത്തില്‍, 37,000ലേക്ക്; രണ്ടാഴ്ചക്കിടെ 1000 രൂപ വര്‍ധിച്ചു
കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില കുതിക്കുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വില 37000ലേക്ക് ആണ് നീങ്ങുന്നത്. നിലവില്‍ 36,760 രൂപ എന്ന സര്‍വ്വകാല റെക്കോര്‍ഡ് നിലവാരത്തിലാണ് സ്വര്‍ണവില. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ഗ്രാമിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനയോടെ 4595 രൂപയായി. ഈ മാസത്തി്ന്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ