ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 30 വരെ നീട്ടി

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിയതോടെ നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ അവസാന തിയതിയും നീട്ടിയിട്ടുണ്ട്
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി വീണ്ടും നീട്ടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെയാണ് തിയതി നീട്ടിയിരിക്കുന്നത്. 

നേരത്തെ ജൂണ്‍ 30 വരേയും പിന്നാലെ ജൂലൈ 31 വരേയും തിയതി നീട്ടിയിരുന്നു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിയതോടെ നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ അവസാന തിയതിയും നീട്ടിയിട്ടുണ്ട്. 

സെക്ഷന്‍ 80 സിയിലുള്ള എല്‍ഐസി, പിപിഎഫ്, എന്‍എസ് സി, 80 ഡിയിലെ മെഡിക്ലെയിംം, 80 ജിയിലുള്ള സംഭാവന എന്നിവയെല്ലാം നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ പരിധിയില്‍ വരുന്നു. പ്രത്യക്ഷ നികുതി ബോര്‍ഡാണ് തിയതി നീട്ടിയത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. 

ഒരു ലക്ഷം രൂപ വരെ നികുതി അടയ്‌ക്കേണ്ടിയിരുന്നതെങ്കിലാണ് നികുതി ഇളവ് ബാധകമാവുക. 2020 ഏപ്രേില്‍ ഒന്നിന് ഒരു ലക്ഷത്തിന് മുകളിലാണ് നികുതി അടയ്ക്കാനുള്ളതെങ്കില്‍ പലിശ നല്‍കേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com