നിങ്ങള്‍ക്ക് അധിക ഇന്റര്‍നെറ്റ് ഉപയോഗം ഉണ്ടോ?; ജിയോയുടെ ഈ പ്ലാനുകള്‍ നോക്കൂ...

149 മുതല്‍ 4999 രൂപ വരെയുളള വിവിധ പ്ലാനുകളാണ് റിലയന്‍സ് ജിയോ വിപണിയില്‍ എത്തിച്ചത്
നിങ്ങള്‍ക്ക് അധിക ഇന്റര്‍നെറ്റ് ഉപയോഗം ഉണ്ടോ?; ജിയോയുടെ ഈ പ്ലാനുകള്‍ നോക്കൂ...

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം ഉയരുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റിന്റെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കായി ജിയോ നിരവധി പ്ലാനുകളാണ് അവതരിപ്പിച്ചത്

149 മുതല്‍ 4999 രൂപ വരെയുളള വിവിധ പ്ലാനുകളാണ് റിലയന്‍സ് ജിയോ വിപണിയില്‍ എത്തിച്ചത്. ഉപഭോക്താവിന്റെ ആവശ്യകതയ്ക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന വിധമാണ് ഓരോ പ്ലാനുകളും. 

149 പ്ലാന്‍

28 ദിവസം കാലാവധിയുളളതാണ് പ്ലാന്‍. പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ഇതിന്റെ പ്രത്യേകത. ജിയോ ഇതര  ഫോണുകളിലേക്ക് ആയിരം മിനിറ്റ് വരെ സൗജന്യമായി സംസാരിക്കാം. 

399 പ്ലാന്‍

56 ദിവസം  കാലാവധിയുളളതാണ് പ്ലാന്‍. പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കും. ജിയോ ഇതര ഫോണുകളിലേക്ക് 2000 മിനിറ്റ് വരെ സംസാരിക്കാം. നൂറ് എസ്എംഎസ് സൗജന്യവുമാണ്.

444 പ്ലാന്‍

56 ദിവസം കാലാവധിയുളളതാണ് പ്ലാന്‍. പ്രതിദിനം രണ്ട് ജിബി ഡേറ്റ ലഭിക്കും. 399 പ്ലാനില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ആനുകൂല്യമാണ്. മറ്റ് സേവനങ്ങള്‍ എല്ലാം 399 പ്ലാനിലേതിന് സമാനമാണ്.

599 പ്ലാന്‍

മൂന്ന് മാസം കാലാവധി. പ്രതിദിനം രണ്ട് ജിബി ഫോര്‍ജി ഡേറ്റ. ജിയോ ഇതര  ഫോണുകളിലേക്ക് 3000 മിനിറ്റ് വരെ സംസാരിക്കാം.

999 പ്ലാന്‍

പ്രതിദിനം 3 ജിബി ഡേറ്റയാണ് ഈ പ്ലാനിന്റെ പ്രത്യേകത. 84 ദിവസമാണ് കാലാവധി. മറ്റു സേവനങ്ങളെല്ലാം 599 പ്ലാനിലേതിന് സമാനമാണ്.

2599 പ്ലാന്‍

പ്രതിദിനം രണ്ട് ജിബി ഡേറ്റ. ഒരു വര്‍ഷമാണ് കാലാവധി. ഇതിന് പുറമേ 10 ജിബി അധികം ലഭിക്കും. ഉപഭോക്താവിന്റെ സൗകര്യം അനുസരിച്ച് ഇത് പ്രയോജനപ്പെടുത്താം. ജിയോ ഇതര ഫോണുകളിലേക്ക് 12000 മിനിറ്റ് വരെ സൗജന്യമായി സംസാരിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com