ഇന്ധനവില വീണ്ടും കൂടി ; പെട്രോൾ വില 79 ലേക്ക്

13 ദി​വ​സ​ത്തി​നി​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 7.09 രൂ​പ​യും ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 7.28 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്
ഇന്ധനവില വീണ്ടും കൂടി ; പെട്രോൾ വില 79 ലേക്ക്

ന്യൂ​ഡ​ൽ​ഹി: ഇന്ധന വില വീണ്ടും കൂടി. തു​ട​ർ​ച്ച​യാ​യ 13ാം ദി​വ​സ​മാണ് ഇ​ന്ധ​ന​വി​ല വ​ർ​ധിക്കുന്നത്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 56 പെ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 60 പൈ​സ​യു​മാ​ണ് ഇന്ന് വ​ർ​ധി​പ്പി​ച്ച​ത്.

13 ദി​വ​സ​ത്തി​നി​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 7.09 രൂ​പ​യും ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 7.28 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. കൊച്ചിയിൽ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും ഇന്നത്തെ വി​ല ഇപ്രകാരമാ​ണ്.​പെ​ട്രോ​ൾ ലി​റ്റ​റി​ന് 78 രൂപ 63 പൈസ. ഡീ​സ​ൽ വില 73 രൂപ 06 പൈസ എന്നിങ്ങനെയാണ്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല.

ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 40 ഡോളറാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഘട്ടത്തില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com