ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഭയപ്പെടേണ്ട!; ക്വിക്ക് ആപ്പില്‍ കയറി ഒരു എസ്എംഎസ്, ഞൊടിയിടയില്‍ ബ്ലോക്ക്, മറ്റു സേവനങ്ങളും പരിചയപ്പെടാം

ഒരു മെസേജിലൂടെ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുളള സേവനമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്
ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഭയപ്പെടേണ്ട!; ക്വിക്ക് ആപ്പില്‍ കയറി ഒരു എസ്എംഎസ്, ഞൊടിയിടയില്‍ ബ്ലോക്ക്, മറ്റു സേവനങ്ങളും പരിചയപ്പെടാം

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ദിനംപ്രതിയെന്നോണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ ഉടനടി ബ്ലോക്ക് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിര്‍ദേശം. നിരവധി മാര്‍ഗങ്ങളിലൂടെ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കുമെങ്കിലും ഏറ്റവും എളുപ്പമായ വഴി ഏര്‍പ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കിവരികയാണ് എസ്ബിഐ.

ഒരു മെസേജിലൂടെ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുളള സേവനമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്. എസ്ബിഐ ക്വിക്ക് ആപ്പിലൂടെ എസ്എംഎസ് വഴി കാര്‍ഡ് ബ്ലോക്ക് ചെയ്യാനുളള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. അതായത് ടോള്‍ ഫ്രീ എസ്എംഎസ് വഴി കാര്‍ഡ് ഉടനടി ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. 

എസ്ബിഐ ക്വിക്കില്‍ പ്രവേശിച്ച് ഒരു എസ്എംഎസ് വഴിയോ ഒരു മിസ്ഡ് കോള്‍ വഴിയോ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുളള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ എടിഎം കാര്‍ഡ് സൗകര്യപ്രദമായ രീതിയില്‍ സ്വിച്ച് ഓണ്‍ ചെയ്തുവെയ്ക്കാനോ, സ്വിച്ച് ഓഫ് ചെയ്തുവെയ്ക്കാനോ ഈ ആപ്പ് വഴി സാധിക്കും. അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്‌മെന്റ്, ചെക്ക്ബുക്കിന് അപേക്ഷിക്കല്‍, തുടങ്ങി ബാങ്കിന്റെ നിരവധി സേവനങ്ങളും ഈ ആപ്പ് വഴി ലഭിക്കും.

ഇതിന് പുറമേ ഓഫ്‌ലൈനായും കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. അതിന് ബാങ്കുമായി ബന്ധിപ്പിച്ച രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ഉണ്ടായാല്‍ മതി. എടിഎം കാര്‍ഡ് നമ്പറിന്റെ അവസാന നാലക്കനമ്പര്‍ കൂടി കൈവശമുണ്ടെങ്കില്‍ ഉടനടി കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. 567676 എന്ന നമ്പറിലേക്ക് 'BLOCKXXXX' എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് ചെയ്താല്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാം. ഇതില്‍ XXXX ഈ ചിഹ്നത്തിന്റെ സ്ഥാനത്ത് ഡെബിറ്റ് കാര്‍ഡ് നമ്പറിന്റെ അവസാന നാലക്ക നമ്പറാണ് കൊടുക്കേണ്ടത്.

ഇനി ബാങ്കുമായി ബന്ധിപ്പിച്ച രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ഇല്ലെങ്കിലും ഒരു വഴിയുണ്ട്. REGYour Account Number എന്ന ഫോര്‍മാറ്റില്‍ 09223488888 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com