45 മിനിറ്റിനുള്ളില്‍ 5 ലക്ഷം വായ്പ; ഇത് വ്യാജപ്രചാരണം; വിശദീകരണവുമായി എസ്ബിഐ

45 മിനിറ്റിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ വായ്പ നല്‍കുമെന്ന തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് എ്‌സ്ബിഐ
45 മിനിറ്റിനുള്ളില്‍ 5 ലക്ഷം വായ്പ; ഇത് വ്യാജപ്രചാരണം; വിശദീകരണവുമായി എസ്ബിഐ


ന്യൂഡല്‍ഹി: 45 മിനിറ്റിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ വായ്പ നല്‍കുമെന്ന തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് എ്‌സ്ബിഐ.തങ്ങളുടെ യോനോ പ്ലാറ്റ് ഫോം വഴി ഉപയോക്താക്കള്‍ക്ക് അടിയന്തര വായ്പകള്‍ വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. 

ലോക്ക് ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാനായി എസ്ബിഐ 45 മിനിറ്റിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ നല്‍കുമെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍. 10.5 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ വരെ ഒരു വ്യക്തിക്ക് വായ്പ ലഭിക്കും. വായ്പയുടെ ഇഎംഐ ആറ് മാസത്തിന് ശേഷം നല്‍കി തുടങ്ങിയാല്‍ മതി എന്നുള്ളതാണ് ഈ സ്‌കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. വിവിധ ബാങ്കുകള്‍ നല്‍കുന്ന മറ്റ് വ്യക്തിഗത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ പലിശ നിരക്ക് കുറവാണ് എന്നതും പദ്ധതിയെ ആകര്‍ഷകമാക്കുന്നു. എന്നിങ്ങനെയായിരുന്നു മാധ്യമവാര്‍ത്തകള്‍. 

യോനോ വഴി എസ്ബിഐ എമര്‍ജന്‍സി ലോണ്‍ സ്‌കീമീനെ കുറിച്ച് വ്യാപകമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എസ്ബിഐ നിലവില്‍ അത്തരമൊരു വായ്പ വാഗ്ദാനം  ചെയ്യുന്നില്ല. ഈ ആഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് ഉപഭോക്താക്കളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് എസ്ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com