ഫോണ്‍ നമ്പര്‍ പറഞ്ഞാല്‍ മതി, താനേ റീചാര്‍ജ് ആവും; പുതിയ സംവിധാനവുമായി വോഡഫോണ്‍ ഐഡിയ

ഫോണ്‍ നമ്പര്‍ പറഞ്ഞാല്‍ മതി, താനേ റീചാര്‍ജ് ആവും; പുതിയ സംവിധാനവുമായി വോഡഫോണ്‍ ഐഡിയ
ഫോണ്‍ നമ്പര്‍ പറഞ്ഞാല്‍ മതി, താനേ റീചാര്‍ജ് ആവും; പുതിയ സംവിധാനവുമായി വോഡഫോണ്‍ ഐഡിയ

ന്യൂഡല്‍ഹി: മൊബൈല്‍ റീ ചാര്‍ജിങ്ങില്‍ റീട്ടെയ്ല്‍ കടയിലുള്ളവരും ഉപഭോക്താവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് നടപടിയുമായി വോഡഫോണ്‍ ഐഡിയ. റീട്ടെയ്‌ലര്‍മാരുടെ സ്മാര്‍ട്ട് കണക്ട് ആപ്പില്‍ വോയിസ് സൗകര്യം ഒരുക്കിയാണ്, ഫോണ്‍ നമ്പര്‍ എഴുതി നല്‍കുന്നതോ കീ ഇന്‍ ചെയ്തു നല്‍കുന്നതോ വോഡഫോണ്‍ ഒഴിവാക്കുന്നത്.

ഗൂഗിള്‍ വോയിസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫീച്ചറാണ് സ്മാര്‍ട്ട് കണക്ട് ആപ്പില്‍ സജ്ജമാക്കിയിട്ടുള്ളത്. കസ്റ്റമര്‍ റീട്ടെയ്‌ലറുടെ അടുത്ത റീ ചാര്‍ജ് ചെയ്യേണ്ട നമ്പര്‍ പറഞ്ഞാല്‍ മതി. പത്തടി അകലെ  നിന്നു വരെ ശബ്ദത്തില്‍നിന്നു നമ്പര്‍ നേരിട്ടു സ്മാര്‍ട്ട് കണക്ട് പിടിച്ചെടുക്കും.

റീ ചാര്‍ജ് ചെയ്യേണ്ട ഫോണ്‍ നമ്പര്‍ എഴുതി നല്‍കുകയോ നേരിട്ട് ഫോണിലേക്ക് കീ ഇന്‍ ചെയ്തു നല്‍കുകയോ ആണ് മിക്ക റീട്ടെയ്ല്‍ കടകളിലും സ്വീകരിക്കുന്ന രീതി. ഇതു ഷോപ്പിലുള്ളവരും കസ്റ്റമറും തമ്മില്‍ സമ്പര്‍ക്കത്തിനു വഴിവയ്ക്കും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇതില്‍ മാറ്റം വരുത്തുകയാണെന്ന് വോഡഫോണ്‍ ഐഡിയ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com