പിഎഫ് വിഹിതം മൂന്നു മാസത്തേക്ക് 10 ശതമാനം, കൈയില്‍ കിട്ടുന്ന ശമ്പളം കൂടും

പിഎഫ് വിഹിതം മൂന്നു മാസത്തേക്ക് 10 ശതമാനം, കൈയില്‍ കിട്ടുന്ന ശമ്പളം കൂടും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) വിഹിതം പത്തു ശതമാനമായി കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ജീവനക്കാര്‍ക്കു മാസത്തില്‍ കൈയില്‍ കിട്ടുന്ന ശമ്പളത്തില്‍ വര്‍ധനയുണ്ടാവും.

12 ശതമാനമായിരുന്ന ഇപിഎഫ് വിഹിതം 10ശതമാനമായാണ് കുറച്ചിരിക്കുന്നത്. തൊഴിലുടമയുടെ വിഹിതവും സമാനമായ രീതിയില്‍ കുറച്ചിട്ടുണ്ട്. മൂന്നു മാസത്തേക്കാണ് മാറ്റം.

അടിസ്ഥാന ശമ്പളം ഡിഎ എന്നിവ ഉള്‍പ്പടെയുള്ള തുകയുടെ 12ശതമാനമാണ് ഇപിഎഫ് വിഹിതമായി കിഴിവ് ചെയ്യുന്നത്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കുറഞ്ഞ നിരക്ക് ബാധകമാകുക. 

കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതും പൊതുമേഖലയിലുള്ളതുമായ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമല്ല. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍നിന്ന് ഇപിഎഫ് വിഹിതമായി 12ശതമാനംതന്നെ കിഴിവുചെയ്യും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യം അടച്ചിട്ട സാഹചര്യത്തില്‍ ജനങ്ങളില്‍ പണലഭ്യത വര്‍ധിപ്പിക്കുകന്നതിനാണ് വിഹിതം കുറച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com