രാജ്യത്ത് പലിശനിരക്ക് കുറയാന്‍ സാധ്യത: സഞ്ജീവ് സന്യാല്‍

രാജ്യത്ത് പലിശനിരക്ക് കുറയാന്‍ സാധ്യത: സഞ്ജീവ് സന്യാല്‍

2008 ലെ സാമ്പത്തിക മാന്ദ്യത്തെക്കാല്‍ വളരെ മോശമായ അവസ്ഥയാണ് രാജ്യം അഭിമുഖീകരിക്കുന്നത്

ന്യൂഡല്‍ഹി: രാജ്യത്തെ പലിശനിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭുചൗളയും, എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ശങ്കര്‍ അയ്യറുമായി നടത്തിയ എക്‌സ്പ്രഷന്‍സ് പരമ്പരയില്‍ സംസാരിക്കുയായിരുന്നു സഞ്ജീവ്  സന്യാല്‍. 

2008 ലെ സാമ്പത്തിക മാന്ദ്യത്തെക്കാല്‍ വളരെ മോശമായ അവസ്ഥയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇന്ത്യന്‍ പലിശനിരക്ക് മറ്റ് രാജ്യങ്ങളിലെ പലിശനിരക്കിനെക്കാള്‍ വളരെ ഉയര്‍ന്നതാണ്. നമുക്ക് അവ കുറയ്ക്കാന്‍ കഴിയും. എന്നാല്‍ ഇത് ഒരു മാരത്തണ്‍ മത്സരമാണ്. മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ച സമീപനമല്ല രാജ്യം സ്വീകരിച്ചത്. കുറച്ചുകൂടി കൃത്യതയാര്‍ന്ന സമീപനമാണ് ഇക്കാര്യത്തില്‍ നമ്മള്‍ ബോധപൂര്‍വം സ്വീകരിച്ചത്. കാരണം ഇത് ദീര്‍ഘദൂരഓട്ടമാണെന്ന് നമ്മള്‍ കരുതുന്നു. എല്ലാവരും താഴേക്ക് പോകുന്ന സാഹചര്യത്തില്‍ അതിനോടുള്ള ഭീതി ലഘൂകരിച്ചതായും സന്യാല്‍ പറഞ്ഞു.

നിക്ഷേപത്തില്‍ നമുക്ക് വളരെയധികം ഇടമുണ്ട്. റിസര്‍വ് ബാങ്കില്‍ ബാങ്കുകളെല്ലാം കൂടി എട്ടുലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.അവര്‍ ഈ പണം പിന്‍വലിച്ച് വീണ്ടും വായ്പ നല്‍കാന്‍ ആഗ്രഹിക്കുന്നു. ഇത് രാജ്യത്തിന് ഗുണപരമായ നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധി രാജ്യത്തെ ഏറ്റവും കൂടുതല്‍ ബാധിച്ചത് ടൂറിസസം ഉള്‍പ്പടെയുള്ള മേഖലയെയാണ്. ഈ മേഖയ്ക്ക് തിരിച്ചുവരാനായി എന്തെങ്കിലും ദുരിതാശ്വാസ പാക്കേജുകള്‍ ഉണ്ടോയെന്ന പ്രഭു ചൗളയുടെ ചോദ്യത്തിന് ടാക്‌സ് ഇളവ് ആരെയും രക്ഷിക്കില്ലന്നായിരുന്നു മറുപടി. ഈ കടം എന്നെങ്കിലും തിരിച്ചടയ്ക്കപ്പടേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാര്‍ക്ക് പാത്രത്തില്‍ ഒരുനേരത്തെ ഭക്ഷണമെങ്കിലും ഉണ്ടാക്കുക. ചെറുകിട വ്യവസായങ്ങളെ സജീവമായി നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com