പ്രമുഖ ഫയൽ ഷെയറിങ് വെബ്‌സൈറ്റായ വി ട്രാൻസ്ഫർ ഇന്ത്യയിൽ നിരോധിച്ചു

രാജ്യതാൽപര്യവും പൊതുതാൽപര്യവും കണക്കിലെടുത്ത്
പ്രമുഖ ഫയൽ ഷെയറിങ് വെബ്‌സൈറ്റായ വി ട്രാൻസ്ഫർ ഇന്ത്യയിൽ നിരോധിച്ചു

പ്രമുഖ ഫയൽ ഷെയറിങ് വെബ്‌സൈറ്റായ വി ട്രാൻസ്ഫർ.കോമിന് ഇന്ത്യയിൽ നിരോധിച്ചു.രാജ്യതാൽപര്യവും പൊതുതാൽപര്യവും കണക്കിലെടുത്ത് ടെലികോം വകുപ്പാണ് നിരോധനം ഏർപ്പെടുത്തിയത്. 

വലിയ ഫയലുകൾ ഇന്റർനെറ്റ് വഴി കൈമാറുന്നതിന് ഉപയോഗിക്കുന്ന സേവനമാണ് വി ട്രാൻസ്ഫർ. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്തിരുന്ന നിരവധിപ്പോർ ഈ വെബ്‌സൈറ്റ് ഉപയോ​ഗപ്പെടുത്തിയിരുന്നു. പ്രത്യേക അക്കൗണ്ട് നിർമിക്കാതെ തന്നെ രണ്ട് ജിബി വരെ യുള്ള ഫയലുകൾ കൈമാറാൻ വി ട്രാൻസ്ഫർ വഴി സാധിക്കുമായിരുന്നു. 

നേരത്തെ വി ട്രാൻസ്ഫറുമായി ബന്ധപ്പെട്ട രണ്ട് യുആർഎല്ലുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കൾക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെബ്സൈറ്റ് നിരോധിച്ചുകൊണ്ടുള്ള തീരുമാനമെത്തിയത്. അതേസമയം നിരോധനം ഏർപ്പെടുത്താൻ പാകത്തിൽ എന്ത് പിഴവാണ് വെബ്‌സൈറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com