മൊബൈൽ നമ്പർ ഇനി 11 അക്കം ; ഡേറ്റ കാർഡുകൾക്ക് 13 അക്ക നമ്പർ നൽകാനും ശുപാർശ

ലാൻഡ് ഫോണുകളിൽ നിന്നു മൊബൈൽ നമ്പറിലേക്കു വിളിക്കുമ്പോൾ 0 ചേർക്കണമെന്നും നിർദേശമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി :  മൊബൈൽ നമ്പർ 10 അക്കത്തിൽ നിന്ന് 11 അക്കമായി വർധിപ്പിച്ചേക്കും. മൊബൈൽ നമ്പർ 11 അം​ഗമായി വർധിപ്പിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശ ചെയ്തു. രാജ്യത്ത് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനാണിത്. പരിഷ്കാരത്തിലൂടെ 1000 കോടി പുതിയ നമ്പറുകൾ സ‍ൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ നമ്പറുകളും 9 ൽ തുടങ്ങും.

ലാൻഡ് ഫോണുകളിൽ നിന്നു മൊബൈൽ നമ്പറിലേക്കു വിളിക്കുമ്പോൾ 0 ചേർക്കണമെന്നും നിർദേശമുണ്ട്.  ഇന്റർനെറ്റിനായുള്ള മൊബൈൽ വൈഫൈ ഡോംഗിളുകളുടെയും സിം ഉപയോഗിക്കുന്ന ഡേറ്റ കാർഡുകളുടെയും നമ്പർ 10 ൽ നിന്ന് 13 അക്കമാക്കാനും ട്രായ് സമർപ്പിച്ച ശുപാർശയിൽ നിർദേശിക്കുന്നു. ലാൻഡ് ഫോണുകൾ 2,4 എന്നീ അക്കങ്ങളിൽ മാത്രമായിരിക്കും തുടങ്ങുക.

ഇന്ത്യയിൽ 120 കോടി ഫോൺ കണക്‌ഷനുകളുണ്ട്. 87.7% ആണ് രാജ്യത്തെ ഫോൺ സാന്ദ്രത. 2030 ൽ 45 കോടി മൊബൈൽ കണക്‌ഷനുകളാണ് ട്രായ് 2003 ൽ കണക്കു കൂട്ടിയത്. എന്നാൽ 2009 ൽ തന്നെ ഇതു മറികടന്നു. ഫോൺ നമ്പർ 11 അക്കമാകുന്നതോടെ മൊബൈൽ നമ്പർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാങ്കിങ് സൈറ്റുകൾ, വെബ്സൈറ്റുകൾ‌, ആപ്പുകൾ തുടങ്ങിയവയിലൊക്കെ അഴിച്ചുപണി വേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com