സ്വര്‍ണ വില കുതിച്ചുയരുന്നു, അഞ്ചു ദിവസത്തിനിടെ കൂടിയത് ആയിരം രൂപ

സ്വര്‍ണ വില കുതിച്ചുയരുന്നു, അഞ്ചു ദിവസത്തിനിടെ കൂടിയത് ആയിരം രൂപ
സ്വര്‍ണ വില കുതിച്ചുയരുന്നു, അഞ്ചു ദിവസത്തിനിടെ കൂടിയത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. തുടര്‍ച്ചയായി രണ്ടാം ദിനവും പവന് 320 രൂപകൂടി. ഇതോടെ പവന്‍ വില 38,720 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4840 രൂപ. 

ഇന്നലെ പവന് 320 രൂപകൂടിയിരുന്നു. അഞ്ചുദിവസത്തിനിടെ ആയിരത്തിലേറെ രൂപാണ് മഞ്ഞലോഹത്തിന് വര്‍ധിച്ചത്. 

ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയരുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ സ്വാധീനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com