അബുദാബിയില്‍ വന്‍ എണ്ണ ശേഖരം കണ്ടെത്തി, 2200 കോടി ബാരല്‍

അബുദാബിയില്‍ വന്‍ എണ്ണ ശേഖരം കണ്ടെത്തി, 2200 കോടി ബാരല്‍
അബുദാബിയില്‍ വന്‍ എണ്ണ ശേഖരം കണ്ടെത്തി, 2200 കോടി ബാരല്‍

അബുദാബി: അബുദാബിയില്‍ പുതുതായി വന്‍ എണ്ണ ശേഖരം കണ്ടെത്തി. 2200 കോടി ബാരല്‍ അസംസ്‌കൃത എണ്ണയുടെ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് അബുദാബി സുപ്രീം പെട്രോളിയം കൗണ്‍സില്‍ (എസ്പിസി) അറിയിച്ചു.

പുതിയ ശേഖരം കണ്ടെത്തിയതോടെ രാജ്യത്തിന്റെ എണ്ണ കരുതല്‍ ശേഖരം 200 കോടി ബാരല്‍ വര്‍ധിച്ചതായി എസ്പിസി അറിയിച്ചു.

ലോകത്തെ ഏറ്റവുമധികം അസംസ്‌കൃത എണ്ണ നിക്ഷേപമുള്ള ആറാമത്തെ രാജ്യമാണ് യുഎഇ. എണ്‍പതുകളുടെ തുടക്കത്തില്‍ അത് 420 ലക്ഷം ബാരല്‍ ആയിരുന്നു. നിലവില്‍ 9800 കോടി ബാരല്‍ കരുതല്‍ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. യുഎഇയില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ നിക്ഷേപമുള്ളത് തലസ്ഥാനമായ അബുദാബിയിലാണ്. ദുബൈ രണ്ടാം സ്ഥാനത്തും ഷാര്‍ജ മൂന്നാം സ്ഥാനത്തുമാണ്.  

അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയുടെ മൂലധന നിക്ഷേപം 448 ബില്യണ്‍ ദിര്‍ഹം (122 ബില്യണ്‍ ഡോളര്‍) വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും എസ്പിസി അറയിപ്പില്‍ പറയുന്നു. ഇതോടെ കമ്പനിയിലേക്ക് പുതിയതായി 160 ബില്യണ്‍ ദിര്‍ഹം നിക്ഷേപമായി എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com