ഐടി റിട്ടേണ്‍: സമയപരിധി നീട്ടി എന്ന് കരുതി സമയം കളയേണ്ട!; നേരത്തെ ഫയല്‍ ചെയ്താല്‍ ആനുകൂല്യങ്ങള്‍ ഏറെ

നേരത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നത് വേഗത്തില്‍ ടിഡിഎസ് റീഫണ്ട് ലഭിക്കാന്‍ സഹായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പലതവണയായി ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. 2019-20ലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെയാണ് അവസാനമായി നീട്ടിയത്. സമയം ഉണ്ടല്ലോ എന്ന് കരുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് വൈകിപ്പിക്കേണ്ടതില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നേരത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നത് വേഗത്തില്‍ ടിഡിഎസ് റീഫണ്ട് ലഭിക്കാന്‍ സഹായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ടിഡിഎസ് റീഫണ്ട് വൈകുന്നതില്‍ ആദായനികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായാല്‍ പലിശ ലഭിക്കുന്നതിനും അവസരമുണ്ട്. അതിനാല്‍ നേരത്തെ തന്നെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അവസാനനിമിഷമാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതെങ്കില്‍ പലിശയ്ക്കുള്ള അവസരം ലഭിക്കില്ല.

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് അവസാനം വരെ കാത്തിരിക്കുന്നത് മറ്റു പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയേക്കാം. റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ അപാകതകള്‍ സംഭവിച്ചാല്‍ ആദായനികുതിവകുപ്പിന്റെ അന്വേഷണത്തിനുള്ള സാധ്യത കൂടുതലാണ്. ഇത് സംശയമുനയില്‍ നിര്‍ത്തുന്നതിന് ഇടയാക്കിയേക്കാം. ഒരു ലക്ഷത്തിന് മുകളില്‍ നികുതി ബാധ്യത ഉണ്ടെങ്കില്‍ നേരത്തെ തന്നെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഒരു ശതമാനം പലിശ പിഴയായി എല്ലാ മാസവും നല്‍കേണ്ടി വരും. റിട്ടേണ്‍ നേരത്തെ സമര്‍പ്പിക്കുന്നത് നികുതി ആസൂത്രണത്തിനും സഹായകമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com