ഗൂഗിള്‍ പേയില്‍ പണം അയയ്ക്കാന്‍ ഇനി ഫീസ് നല്‍കണം; വിശദാംശങ്ങള്‍ 

അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു
ഗൂഗിള്‍ പേയില്‍ പണം അയയ്ക്കാന്‍ ഇനി ഫീസ് നല്‍കണം; വിശദാംശങ്ങള്‍ 

ല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിള്‍ പേ. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം വെബ് ആപ്പ് വഴി ഗൂഗിള്‍ ഉപഭോക്താക്കളോട് പങ്കുവച്ചു. 

നിലവില്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യാനും പണം കൈമാറാനും മൊബൈല്‍ ആപ്പിനൊപ്പം പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം (pay.google.com) സേവനവും ലഭ്യമാണ്. അതേസമയം അടുത്ത വര്‍ഷം ജനുവരി മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ലെന്ന അറിയിപ്പ് വെബ് ആപ്പ് വഴി ഗൂഗിള്‍ പുറത്തിറക്കി. '2021 തുടക്കം മുതല്‍ പണം അയക്കാനും സ്വീകരിക്കാനും പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം  ഉപയോഗിക്കാന്‍ കഴിയില്ല. പണം അയക്കാനും സ്വീകരിക്കാനും ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുക' എന്നാണ് സന്ദേശം. വെബ് ആപ്പ് വഴി പേയ്‌മെന്റ് രീതികള്‍ നിയന്ത്രിക്കാനാകുമെങ്കിലും പണമിടപാട് അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസും കമ്പനി ഈടാക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.  ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ഒന്ന് മുതല്‍ മൂന്ന് പ്രവര്‍ത്തി ദിവസം വരെ സമയമെടുക്കും. ഡെബിറ്റ് കാര്‍ഡ് കൈമാറ്റം സാധാരണയായി തല്‍ക്ഷണമാണ്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com