ചെറിയ ടാസ്‌ക്കുകളിലൂടെ പണം നേടാം; ഗൂഗിള്‍ ടാസ്‌ക് മേറ്റ് ഇന്ത്യയിലും
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2020 07:49 AM |
Last Updated: 25th November 2020 07:49 AM | A+A A- |

ചെറിയ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കി പണം നേടാന്‍ സഹായിക്കുന്ന ടാസ്‌ക് മേറ്റ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഇന്ത്യയിലും പരീക്ഷിക്കുന്നു. നിലവില്‍ ബീറ്റയിലാണ് ടാസ്‌ക് മേറ്റ് ഇന്ത്യയില്‍ ലഭ്യമാവുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ടാസ്‌കുകളാണ് ഇതിലുണ്ടാവുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. എന്നാല്‍ റഫറല്‍ കോഡ് ഇല്ലാതെ ഉപയോഗിക്കാന്‍ സാധിക്കില്ല.
റസ്റ്റോറന്റിന്റെ ചിത്രം പകര്‍ത്തുക, സര്‍വേയില്‍ പങ്കെടുക്കുക, ട്രാന്‍സ്ലേറ്റ് ചെയ്യുക എന്നിങ്ങനെ പലതരം ടാസ്‌കുകള്‍ ഇതിലുണ്ടാവും. ഓരോ ടാസ്‌കിനും പ്രതിഫലം എത്രയെന്നും ആപ്പില്‍ കാണാം. പ്രാദേശിക കറന്‍സിയിലാവും പ്രതിഫലം നല്‍കുക.
പ്രതിഫലം ലഭിക്കുന്നതിനായി ആപ്ലിക്കേഷനില്‍ ടാസ്‌ക് മേറ്റിന്റെ പേയ്‌മെന്റ് പങ്കാളിയുമായി ഇവരുടെ ഇ വാലറ്റ് അല്ലെങ്കില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യണം. പിന്നാലെ അവരുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ച് ക്യാഷ് ഔട്ട് ബട്ടന്‍ അമര്‍ത്തണം. എപ്പോള്‍ മുതലാണ് റഫറല്‍ കോഡുകള്‍ ഇല്ലാതെ എല്ലാവര്‍ക്കും ആപ്ലിക്കേഷന്‍ ലഭ്യമാവുക എന്ന് വ്യക്തമല്ല.