ഇന്ധന വില കുതിച്ചു കയറുന്നു; പെട്രോൾ, ഡീസൽ നിരക്ക് കൂടുന്നത് പത്ത് ദിവസത്തിനിടെ എട്ടാം തവണ 

ഇന്ധന വില കുതിച്ചു കയറുന്നു; പെട്രോൾ, ഡീസൽ നിരക്ക് കൂടുന്നത് പത്ത് ദിവസത്തിനിടെ എട്ടാം തവണ 
ഇന്ധന വില കുതിച്ചു കയറുന്നു; പെട്രോൾ, ഡീസൽ നിരക്ക് കൂടുന്നത് പത്ത് ദിവസത്തിനിടെ എട്ടാം തവണ 

കൊച്ചി: ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോൾ, ഡീസൽ വില കൂടുന്നത്.

10 ദിവസത്തിനിടയിൽ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയിൽ വർധനവുണ്ടായി. തിരുവനന്തപുരത്ത് 
ഇന്ന് പെട്രോൾ ലിറ്ററിന് 84.13 രൂപയും ഡീസലിന് 77.82 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 82.31 രൂപയും ഡീസലിന് 76.09 രൂപയും. കോഴിക്കോട് പെട്രോൾ ലിറ്ററിന് 82.65 രൂപയും ഡീസലിന് 76.45 രൂപയുമാണ്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ കടന്നു. കഴിഞ്ഞ രണ്ട് മാസമായി  ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന്  പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്. 

കോവിഡ് വാക്സിൻ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയിൽ ഉണർവ് വരുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന ക്രൂഡോയിൽ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വില വീണ്ടും വർധിക്കാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com