കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില അതിവേഗം താഴേക്ക്. ഇന്ന് പവന് 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 35,760 രൂപയാണ് നിലവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞ് 4470ല്‍ എത്തി.
രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയില്‍ ഇടിവാണ് അനുഭവപ്പെടുന്നത്.
ഈ മാസം ഒന്‍പതിനാണ് വില ഏറ്റവും ഉയര്‍ന്നു നിന്നത്. 38,880 രൂപയായിരുന്നു അന്നത്തെ വില. തുടര്‍ന്ന് ഏതാനും ദിവസം ചാഞ്ചാടി നിന്ന വില 18 മുതല്‍ ഇടിവു രേഖപ്പെടുത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ