എം രാജേശ്വര റാവു റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ

എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ആയിരുന്നു 
എം രാജേശ്വര റാവു റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ

ന്യൂഡൽഹി :  റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സർക്കാർ നിയമിച്ചു.അപ്പോയിന്റ്മെന്റ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് ആണ് രാജേശ്വരറാവുവിന്റെ നിയമനത്തിന് അം​ഗീകാരം നൽകിയത്.  നിലവിൽ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു രാജേശ്വര റാവു. 

ഡെപ്യൂട്ടി ഗവർണർ ആയിരുന്ന എൻ എസ്‌ വിശ്വനാഥൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. ആരോ​ഗ്യകാരണങ്ങളാൽ കഴിഞ്ഞ മാർച്ചിലാണ് വിശ്വനാഥൻ ആർബിഐ ഡെപ്യൂട്ടി ​ഗവർണർ സ്ഥാനം ഒഴിഞ്ഞത്. രാജേശ്വര റാവുവും ലിലി വദേരയുമായിരുന്നു പരി​ഗണനാ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്. 

1977 -80 കാലയളവിൽ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ആയിരുന്ന രാജേശ്വര റാവു കൊച്ചി സർവകലാശാലയിൽ നിന്നാണ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com