സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, പവന് 360 രൂപ കൂടി 

കയറിയും ഇറങ്ങിയും ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, പവന് 360 രൂപ കൂടി 

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കയറിയും ഇറങ്ങിയും ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. 360 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,560 രൂപയായി.  ഡോളറിന്റെ മൂല്യത്തിലെ മാറ്റം ഉള്‍പ്പെടെ ആഗോളതലത്തിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. 

ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് അഞ്ചാംതീയതി ഇടിഞ്ഞ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് കണ്ടത്. കഴിഞ്ഞ ദിവസം 280 രൂപയാണ് താഴ്ന്നത്. ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 45 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4695 രൂപയായി. 

ഒക്ടോബര്‍ ഒന്നിന് 37280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് ഇത് 37,360 രൂപയായി ഉയര്‍ന്നു. തുടര്‍ന്നുളള രണ്ടുദിവസവും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 15ന് 38,160 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഒരു ഘട്ടത്തില്‍ 36,720 രൂപയായി താഴ്ന്നതിന് ശേഷമാണ് നേരിയ മുന്നേറ്റം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com