ഡല്‍ഹിയില്‍ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇല്ല; പ്രഖ്യാപനവുമായി കെജരിവാള്‍ സര്‍ക്കാര്‍

പരിസ്ഥിതി സൗഹൃദ വാഹനനയത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍ നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ വാഹനനയത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍ നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍. ഓഗസ്റ്റില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നയത്തിന് ഡല്‍ഹി സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായി ആദ്യം വാങ്ങുന്ന 1000 ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വീതം സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യവാങ്ങുന്ന നിശ്ചിത എണ്ണം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോ റിക്ഷകള്‍ക്കും സമാനമായ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് നികുതിയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കിയത്. നിലവില്‍ നാലു ശതമാനം മുതല്‍ പത്തുശതമാനം വരെയാണ് റോഡ് നികുതി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com