സാംസങ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു 

2014ൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അവശനായിരുന്നു
സാംസങ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു 

സോൾ: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു. 78 വയസ്സായിരുന്നു. 2014ൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അവശനായിരുന്നു. 

ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ഇലക്ട്രോണിക്‌സ് ഉത്പന്ന നിര്‍മാണ രംഗത്തെ ആഗോള സാന്നിധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് ലീ. മരണസമയത്ത് സാംസങ് വൈസ് ചെയർമാൻ ജയ് വൈ ലീ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

1942ല്‍ ജനിച്ച ലീ 1987ലാണ് സാംസങ് ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്കെത്തിയത്. പിതാവ് ലീ ബാങ് ചുള്ളിന്റെ വിയോഗത്തിന് പിന്നാലെയാണ് സ്ഥാനമെടുത്തത്. ലീയുടെ പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് മരണവാർത്ത പുറത്തുവിട്ട് സാംസങ് ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com