പിഴപ്പലിശ; പരിശോധിക്കാന്‍ ഉന്നതതല സമിതിയെന്ന് കേന്ദ്രം, തീരുമാനം വേഗം വേണമെന്ന് സുപ്രീം കോടതി

പിഴപ്പലിശ; പരിശോധിക്കാന്‍ ഉന്നതതല സമിതിയെന്ന് കേന്ദ്രം, തീരുമാനം വേഗം വേണമെന്ന് സുപ്രീം കോടതി
പിഴപ്പലിശ; പരിശോധിക്കാന്‍ ഉന്നതതല സമിതിയെന്ന് കേന്ദ്രം, തീരുമാനം വേഗം വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്തെ വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഉന്നത തല സമിതിയെ നിയോഗിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പിശപ്പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദേശം നല്‍കി.

കൂട്ടുപലിശയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി നിര്‍ദേശം. 

ഹര്‍ജികളില്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ ഉന്നത തലത്തില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറള്‍ തുഷാര്‍ മേത്ത പറഞ്ഞു. രണ്ടാഴ്ചയ്ക്കം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോവിഡ് ഏതെല്ലാം മേഖലെയാണ് കൂടുതല്‍ ബാധിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വ്യക്തമായ തീരുമാനം വേണമെന്നും ഇനിയും കേസ് നീട്ടുക്കൊണ്ടുപോവാനാവില്ലെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറലിനെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com