പെട്രോള്‍ വിലയില്‍ നേരിയ കുറവ്, ആറു മാസത്തിനിടെ രണ്ടാം തവണ

പെട്രോള്‍ വിലയില്‍ നേരിയ കുറവ്, ആറു മാസത്തിനിടെ രണ്ടാം തവണ
പെട്രോള്‍ വിലയില്‍ നേരിയ കുറവ്, ആറു മാസത്തിനിടെ രണ്ടാം തവണ

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോള്‍ വില വീണ്ടും കുറച്ചു. 13 പൈസയുടെ കുറവാണ് ഇന്നു വരുത്തിയത്. വ്യാഴാഴ്ച പെട്രോള്‍ വില ഒന്‍പതു പൈസ കുറച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ഈ രണ്ടു ദിവസം മാത്രമാണ് വിലയില്‍ കുറവു വന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 82.24 ആണ്. ഇന്നലെ ഇത് 82.37 ആയിരുന്നു.

ഡീസല്‍ ലിറ്ററിന് 12 പൈസയുടെ കുറവാണ് വരുത്തിയത്. 76.99 രൂപയാണ് ഡീസല്‍ വില. 

ഡീസല്‍ വില കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ചിരുന്നെങ്കിലും പെട്രോള്‍ നിരക്കു മാറ്റമില്ലാതെ തുടരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com