ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 81ലേക്ക്, ഡീസല്‍ 75

സംസ്ഥാനത്ത് പെട്രോളിന് 26 പൈസയും ഡീസലിന് 37 പൈസയുമാണ് കുറഞ്ഞത്
ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 81ലേക്ക്, ഡീസല്‍ 75

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില കുറയുന്നു. സംസ്ഥാനത്ത് പെട്രോളിന് 26 പൈസയും ഡീസലിന് 37 പൈസയുമാണ് കുറഞ്ഞത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 43 ഡോളറാണ്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്ന് നില്‍ക്കുന്നതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 82 രൂപ 97 പൈസയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 77 രൂപ 51 പൈസ നല്‍കണം. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81 രൂപ 17 പൈസയാണ്. കോഴിക്കോട് ഇത് 81 രൂപ 51 പൈസയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 75 രൂപ 79 പൈസയാണ്. കോഴിക്കോട് ഇത് 76 രൂപ 15 പൈസയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com