കൊച്ചി: ഒറ്റദിവസത്തിൽ രണ്ടുതവണ വില ഉയർന്ന് സ്വർണം പവന് 34,400 രൂപയായി. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കൂടി 4265 രൂപക്കാണ് വ്യാപാരം തുടങ്ങിയത്. പവന് രാവിലെ 34,120 രൂപയായിരുന്നു വില. ഉച്ചക്കുശേഷം ഗ്രാമിന് 35 രൂപകൂടി ഉയർന്ന് 4300 രൂപയായി. ഇന്നത്തെ തുടർവ്യാപാരം പവന് വില 34,400 രൂപക്കാണ് നടന്നത്.
രാവിലെ സ്വർണവില നിശ്ചയിച്ചശേഷം ഡോളറിന് വില വർധിച്ചതാണ് രണ്ടാമതും വില ഉയരാൻ കാരണം. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഉയർന്ന വിലയിലാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ