'സ്വകാര്യവത്കരണം ലക്ഷ്യം';  ജനറല്‍ ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി 

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സ്വകാര്യവത്കരണം ലക്ഷ്യമിട്ടുള്ള ജനറല്‍ ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി
പാര്‍ലമെന്റ്‌, ഫയല്‍ ചിത്രം
പാര്‍ലമെന്റ്‌, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സ്വകാര്യവത്കരണം ലക്ഷ്യമിട്ടുള്ള ജനറല്‍ ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ബില്‍. ഇതിലൂടെ വിഭവസമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെയാക്കാന്‍ അനുവദിക്കുന്നതാണ് ബില്‍. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരിവില്‍പ്പന സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പോളിസിയുടമകളുടെ താത്പര്യം സംരക്ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ ബില്ല് എന്നാണ് സര്‍ക്കാര്‍ വാദം. വെള്ളിയാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. 

ബജറ്റില്‍ ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും രണ്ട് പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി. നിലവില്‍ രാജ്യത്ത് നാലു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് ഉള്ളത്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നിവയാണ് നാലു കമ്പനികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com