6.20 ശതമാനം വരെ പലിശ, കൂടുതല്‍ നേട്ടം; എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റ് പദ്ധതി, വിശദാംശങ്ങള്‍ 

നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാന്‍ പ്രത്യേക ഡെപ്പോസിറ്റ് പദ്ധതിയുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാന്‍ പ്രത്യേക ഡെപ്പോസിറ്റ് പദ്ധതിയുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്ലാറ്റിനം ഡെപ്പോസിറ്റി സ്‌കീം എന്ന പേരിലാണ് പദ്ധതി അവതരിപ്പിച്ചത്. ഇടപാടുകാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നതാണ് പദ്ധതി.ഈ പദ്ധതി അനുസരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.20 ശതമാനം വരെ പലിശ ലഭിക്കും. പലിശയിനത്തില്‍ 15 ബേസിക് പോയിന്റിന്റെ വരെ വര്‍ധന ലഭിക്കും.

ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് പദ്ധതിയുടെ കാലാവധി. ഈ സമയത്ത് പ്ലാറ്റിനം ഡെപ്പോസിറ്റ് പദ്ധതി അനുസരിച്ച് നിക്ഷേപം നടത്തുന്നവര്‍ക്കാണ് കൂടുതല്‍ പലിശ ലഭിക്കുക. 75 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 3.90 ശതമാനമാണ് പലിശ. പുതിയ പദ്ധതി അനുസരിച്ച് നിക്ഷേപം നടത്തുന്നവര്‍ക്ക് 3.95 ശതമാനം പലിശ ലഭിക്കും. 

525 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5 ശതമാനമാണ് പലിശ. ഇത് 5.10 ശതമാനമായി വര്‍ധിപ്പിച്ചു. 2250 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 5.40 ശതമാനമാണ് പലിശ. ഇത് 5.55 ആയി ഉയര്‍ന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശയിനത്തില്‍ വിവിധ പദ്ധതികള്‍ക്ക് ആനുപാതികമായ വര്‍ധനയുണ്ട്. 2250 കാലാവധിയുള്ള നിക്ഷേപം തെരഞ്ഞെടുക്കുന്നവര്‍ക്ക് 6.20 ശതമാനമാണ് പലിശ. 525 ദിവസം കാലാവധിയുള്ള നിക്ഷേപത്തിന് 5.60 ശതമാനം പലിശ ലഭിക്കും. നിലവില്‍ ഇത് 5.50 ശതമാനമാണ്. 

രണ്ടു കോടിയില്‍ താഴെയുള്ള ടേം ഡെപ്പോസിറ്റുകള്‍ പുതിയ പദ്ധതിയില്‍ ചേരാന്‍ അര്‍ഹമാണ്.  പുതിയതും പുതുക്കാന്‍ ഉദ്ദേശിക്കുന്നതുമായ എല്ലാ ഡെപ്പോസിറ്റുകളും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com