ഇന്റർനെറ്റ് ബാങ്കിങ് സേവനം ശനിയാഴ്ച തടസ്സപ്പെടും; എസ്ബിഐ അറിയിപ്പ് 

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇൻറർനെറ്റ്​ ബാങ്കിങ്​ സേവനങ്ങൾ തടസ്സപ്പെടുമെന്ന്​ അറിയിച്ച്​ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇൻറർനെറ്റ്​ ബാങ്കിങ്​ സേവനങ്ങൾ തടസ്സപ്പെടുമെന്ന്​ അറിയിച്ച്​ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയാണ് അറ്റകുറ്റപ്പണി നടക്കുക. സെർവറുകളിൽ അറ്റകുറ്റപ്പണി​ നടക്കുന്നതിനാലാണ്​ സേവനം തടസ്സപ്പെടുന്നതെന്നും എസ്​ബിഐ ട്വീറ്റിൽ അറിയിച്ചു.

ഇൻറർനെറ്റ്​ ബാങ്കിങ്​, യോനോ, യോനോ ലൈറ്റ്​, യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്നാണ്​ എസ്​ബിഐയുടെ അറിയിപ്പ്​. 300 മിനിറ്റ്​ നേരത്തേക്കാവും സേവനങ്ങൾ ഇല്ലാതാവുക. ശനിയാഴ്ച രാത്രി 11.30 മുതൽ 4.30 വരെയാകും തടസ്സം നേരിടുക.ജനങ്ങൾക്ക്​ നേരിടുന്ന ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും എസ്​ബിഐ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com