ന്യൂഡല്‍ഹി:പുതുവര്‍ഷത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ബില്ലില്‍ മാറ്റം വരും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഭക്ഷണം വാങ്ങുമ്പോള്‍ അഞ്ചുശതമാനം ജിഎസ്ടി ഈടാക്കുന്നത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
സെപ്റ്റംബറില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഭക്ഷണ വിതരണ സേവനത്തിന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ചുമത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്.സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളാണ് മുഖ്യമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് മുന്‍നിരയിലുള്ളത്.
നേരത്തേ ഹോട്ടലുകളില്‍ നിന്നാണ് നികുതി ഈടാക്കിയിരുന്നത്. എന്നാല്‍ റെസ്റ്റോറന്റുകള്‍ നികുതി വെട്ടിക്കുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് ഈ ഉത്തരവാദിത്തം കൈമാറിയത്.
പുതുവര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ റെസ്‌റ്റോറന്റുകളുടെ പേരില്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ അഞ്ചുശതമാനം ജിഎസ്ടി ഈടാക്കും. സാങ്കേതികമായി നോക്കിയാല്‍ സര്‍ക്കാരിന് കൂടുതല്‍ നികുതി നല്‍കുന്നില്ല. അതിനാല്‍ ബില്ല് കൂടാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക