നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ, ഓഹരി വിപണിയില്‍ കുതിപ്പ് 

റിപ്പോ നിരക്കു നാലു ശതമാനത്തില്‍ തന്നെ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്/എഎന്‍ഐ
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്/എഎന്‍ഐ

മുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പാ അവലോകനം. റിപ്പോ നിരക്കു നാലു ശതമാനത്തില്‍ തന്നെ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

വളര്‍ച്ചയെ പിന്തുണയ്ക്കുന്ന വായ്പാ നയമാണ് ആര്‍ബിഐ പിന്തുടരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. നായണപ്പെരുപ്പം നിശ്ചിത പരിധിയില്‍ നിലനിര്‍ത്തുകയും ആര്‍ബിഐയുടെ പരിഗണനയാണ്. 

രാജ്യത്തെ പൊതു സാമ്പത്തിക സ്ഥിതി വളര്‍ച്ചയ്ക്ക് അനുഗുണമായി മാറിയിട്ടുണ്ട്. സമ്പദ് വളര്‍ച്ചയുടെ പുനരുജ്ജീവനം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം 10.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ, അടിസ്ഥാന സൗകര്യ രംഗങ്ങളില്‍ വളര്‍ച്ചാ പ്രേരകമാവുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്ന് ആര്‍ബിഐ വിലയിരുത്തി.

അര്‍ബിഐ പണവായ്പാ നയം പ്രഖ്യാപിക്കുന്നതിനു മുമ്പായി തന്നെ ഓഹരി വിപണിയില്‍ കുതിപ്പുണ്ടായി. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ച നിഫ്റ്റി പതിനയ്യായിരം പോയിന്റ് പിന്നിട്ടു. സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 51000ന് മുകളില്‍ എത്തി.

ബാങ്കിങ് ഓഹരികളാണ് പ്രധാനമായും നേട്ടുണ്ടാക്കിയത്. കാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ ഓഹരികളും മുന്നേറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com