മാരുതി സ്വിഫ്റ്റിനു വില കൂട്ടി 

മാരുതി സ്വിഫ്റ്റിനു വില കൂട്ടി
മാരുതി സ്വിഫ്റ്റ്
മാരുതി സ്വിഫ്റ്റ്

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ജനപ്രിയ മോഡല്‍ ആയ സ്വിഫ്റ്റിന് വില കൂട്ടി. പതിനയ്യായിരം രൂപ വരെയാണ് വര്‍ധനയെന്ന് കമ്പനി അറിയിച്ചു. മറ്റു മോഡലുകളുടെ സിഎന്‍ജി വേരിയന്റിനും വില കൂട്ടിയിട്ടുണ്ട്.

ഉത്പാദന ചെലവ് ഏറിയതാണ് വില വര്‍ധനയ്ക്കു കാരമണമെന്ന് മാരുതി റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

നിലവില്‍ സ്വിഫ്റ്റിന് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 5.73 ലക്ഷം മുതല്‍ 8.27 ലക്ഷം വരെ ആയിരുന്നു. ഇതില്‍ പതിനയ്യായിരം രൂപ വരെ വര്‍ധനയാണ് ഇന്നു മുതല്‍ വരിക. ആള്‍ട്ടോ, സെലേറിയോ, എസ്പ്രസോ, വാഗണ്‍ആര്‍, ഇക്കോ, എര്‍റ്റിഗ മോഡലുകളുടെ സിഎന്‍ജി വേരിയന്റിനും വില വര്‍ധിക്കും. 

ഏപ്രിലില്‍ സെലേറിയോ, സ്വിഫ്റ്റ് ഒഴികെയുള്ള മോഡലുകള്‍ക്ക് മാരുതി വില വര്‍ധിപ്പിച്ചിരുന്നു. 22,500 രൂപയായിരുന്നു അന്നത്തെ വര്‍ധന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com