വീണ്ടും ഏറ്റെടുക്കലുമായി ബൈജൂസ്; ഗ്രേറ്റ് ലേണിങ് സ്വന്തമാക്കിയത് 4466 കോടിക്ക്

വീണ്ടും ഏറ്റെടുക്കലുമായി ബൈജൂസ്; ഗ്രേറ്റ് ലേണിങ് സ്വന്തമാക്കിയത് 4466 കോടിക്ക്
ബൈജൂ രവീന്ദ്രന്‍/ഫയല്‍
ബൈജൂ രവീന്ദ്രന്‍/ഫയല്‍

ന്യൂഡല്‍ഹി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രമുഖ ടെക്-വിദ്യാഭ്യാസ കമ്പനിയായ ബൈജൂസ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ് ലേണിങ്ങിനെ ഏറ്റെടുത്തു. 600 ദശലക്ഷം യുഎസ് ഡോളറിനാണ് (4466 കോടി രൂപ) ഇടപാട്. ഗ്രേറ്റ് ലേണിങ്ങില്‍ 400 ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപിക്കുമെന്ന് ബൈജൂസ് അറിയിച്ചു.

അമേരിക്കയിലെ ഡിജിറ്റല്‍ റീഡിങ് പ്ലാറ്റ്‌ഫോം ആയ എപ്പിക്കിനെ ബൈജൂസ് ഏറ്റെടുത്തത് ഏതാനും ദിവസം മുമ്പാണ്. 500 ദശലക്ഷം യുഎസ് ഡോളര്‍ (3729 കോടി രൂപ) ആയിരുന്നു ഇടപാട്. ഇതിനൊപ്പം വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നൂറു കോടി ഡോളര്‍ നിക്ഷേപമിറക്കുമെന്നും ബൈജൂസ് അറിയിച്ചിരുന്നു.

പ്രൊഫഷനല്‍, ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ ആഗോള തലത്തില്‍ തന്നെ മുന്‍നിരയുള്ള പഠന പ്ലാറ്റ് ഫോം ആണ് ഗ്രേറ്റ് ലേണിങ്. ബൈജൂസ് ഗ്രൂപ്പിനു കീഴില്‍ സ്വതന്ത്രമായ പ്രവര്‍ത്തനമാവും ഗ്രേറ്റ് ലേണിങ് തുടരുകയെന്ന് കമ്പനി അറിയിച്ചു. സിഇഒ മോഹന്‍ ലഖാംരാജുവും സഹ സ്ഥാപകരായ ഹരി നായരും അര്‍ജുന്‍ നായരും തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com